Pages

Ads 468x60px

Featured Posts

Saturday, July 21, 2012

ചെങ്കല്ല്/വെട്ടുകല്ല്/ലാറ്ററൈറ്റ്


ചെങ്കല്ല് അഥവാ വെട്ടുകല്ലിനെ മലയാളിക്ക് പരിചയപെടുത്തേണ്ട ആവശ്യമില്ല, പ്രത്യേകിച്ച്   മലബാർ മേഘലയിലുള്ളവരോട്. ലാറ്ററൈറ്റ് പാറകളിൽ നിന്ന് വെട്ടിയെടുക്കുന്ന കല്ലുകളെയാണ് ചെങ്കല്ല് അഥവാ വെട്ടുകല്ല് എന്ന് വിളിക്കുന്നത്. ഉറപ്പിലും ഭംഗിയില്ലും ഒന്നിനൊന്നു മെച്ചമായ ചെങ്കല്ല് ഉപയോഗിച്ച് കാലങ്ങളായി നമ്മൾ നിർമ്മാണം നടത്തുന്നു. ചെങ്കല്ലുകൊണ്ട് നിർമ്മിച്ചിട്ടുള്ള ‘ബേക്കൽ ഫോർട്ട്’ അതിൽ എടുത്തു പറയേണ്ട ഒന്നാണ്.
ബേക്കൽ ഫോർട്ട്

Specification

Dimension  : 390 x 200 x 200 mm OR 16" x 8" x 8"                 

Average Strength : 35 kg/CM2

Weight : 29 Kg/Block

Cost : 18 -27 Rs /Block



ഗുണ ദോഷങ്ങൾ


പ്രകൃതിയോട് യോജിച്ചുനിൽക്കുന്ന വീട് നിർമ്മിക്കാനാഗ്രഹിക്കുന്നവർക്ക് ചെങ്കല്ല് തിരഞ്ഞെടുക്കാം. പുറമെയുള്ള തേപ്പ് (External Plastering) ഒഴിവാക്കി പോളിഷ് ചെയ്യുകയാണെങ്കിൽ എലിവേഷന് ഭംഗി കൂട്ടുകയും ചിലവ് ചുരുക്കുകയുമാവാം. മറ്റു നിർമ്മാണ വസ്തുകളെ അപേഷിച്ച് ചെങ്കല്ല് കൊണ്ടുണ്ടാക്കിയ വീടുകളിൽ ചൂട് കുറവനുഭവപെടാറുണ്ട്. ഇഷ്ട്ടികയുമായ് (Country burnt bricks) താരത്മ്യം ചെയ്യുമ്പോൾ ചിലവും കുറവാണു. 2000 Sqft  വീടിന് ആവശ്യമായ് വരുന്നത് 3500 കല്ലാണു (ഏകദേശം). 3500 x 21 = 73500 രൂപയാണ്. ഇഷ്ട്ടികയാണെങ്കിൽ ഇത് 200,000 രൂപയാകും. ലഭ്യതയനുസരിച്ച്  പലയിടങ്ങളിലും  ചെങ്കലിന് വിത്യസ്തമായ വിലയാണ് ഈടാകൂന്നത്. തൃശ്ശൂരും പരിസരപ്രദേശങ്ങളിലും 23-27 രൂപ കല്ലിനു വിലയുള്ളപ്പോൾ മലപുറത്തും കണ്ണൂരുമെല്ലാം 20 രൂപക്ക് താഴെയാണ് കല്ലൊന്നിനു വില.

13-14 വരി വെക്കുമ്പോഴെക്കും റൂഫ് ലെവൽ എത്തുമെങ്കിലും, ചെങ്കല്ല് പണിയുന്നതിനു പണിക്കൂലി കൂടുതലാണ്. കല്ലിന്റെ ഭാരം തന്നെ കാരണം. കല്ലൂകളുടെ അളവു വിത്യാ‍സം  മൂലം   ചെങ്കല്ല് ഭിത്തിയിൽ തേപ്പു കനം (plastering thickness) കൂടുതലായി വരാറുണ്ട്, ഇത് സിമന്റിന്റെയും മണലിന്റെയും ചിലവ് കുട്ടുന്നു. കനം കൂടിയ ഭിത്തിയിൽ ചിന്നലുകൾ (scratches) ഉണ്ടാകുന്നതും സ്വഭാവികം. ചിതൽ ശല്യമാണ് മറ്റൊരു ദൂഷ്യാമായ് ചൂണ്ടികാട്ടുന്നത്.  Pest control ചെയ്യുകയാണു ഇതിനുള്ള പ്രതിവിധി.


 ഒരു മടയിൽ ആദ്യം വെട്ടുന്ന കല്ലുകൾ ഒഴിവാക്കണമെന്നും ഈ രംഗത്ത് പരിചയമുള്ളവർ പറയുന്നു.  നല്ല കല്ലുകൾ തിരഞ്ഞെടുക്കാൻ വിദഗദ്ധനായൊരു മേസ്തിരിയുടെ സഹായം തേടുക.


ചിത്രങ്ങൾക്ക് ഗുഗിളിനോട് കടപ്പാട്      



Saturday, July 14, 2012

ഭിത്തി നിർമ്മാണം 1 (കോൺക്രീറ്റ് സോളിഡ് ബ്ലോക്ക്)

ഇഷ്ട്ടികയും ചെങ്കല്ല്/വെട്ടുകല്ലൂമാണ് കാലങ്ങളായി നമ്മൾ വീടുപണിക്കായ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ അടുത്തകാലത്തായ് കോൺക്രീറ്റ് സോളിഡ് ബ്ലോക്ക് കൊണ്ടുള്ള നിർമ്മാണം വർദ്ധിച്ചിരിക്കുന്നു. ഗ്രാമങ്ങളിൽ പോലും ചെറുതും വലുതുമായ നിർമ്മാണ യൂണിറ്റുകൾ ഉയർന്നുവന്നിട്ടുണ്ട്. ചെറിയ ബഡ്ജറ്റിൽ വീട് പണിയാനാഗ്രഹിക്കുന്നവർക്ക് കോൺക്രീറ്റ് ബ്ലോക്കുകൾ തിരഞ്ഞെടുക്കാം. നിശ്ചിത അളവിൽ സിമന്റും മണലും മെറ്റലും പാറപൊടിയും ചേർത്ത് ഹൈഡ്രോളിക്ക് മെഷിയനുകളിൽ മോൾഡ് ചെയ്തെടുക്കുന്ന ബ്ലോക്കുകൾ ഭിത്തികൾക്ക് നല്ല ഉറപ്പും ബലവും നൽകുന്നു.

Specification 

Dimension  : 400 x 200 x 200 mm OR 16" x 8" x 8"
                   400 x 100 x 200 mm  OR 16" x 4" x 8"

Average Strength : 70 kg/CM2

Weight : 15 Kg/Block

Cost : 21 -24 Rs /Block

ഗുണ ദോഷങ്ങൾ

ചെറിയ ബഡ്ജറ്റിലും ചിലവു കുറവിലും വീട് പണിയെണമെന്നാഗ്രഹിക്കുന്നവർക്ക് കോൺക്രീറ്റ് ബ്ലോക്കുകൾ തിരഞ്ഞെടുക്കാം. ഒരു ബ്ലോക്കിന്റെ വില 21-24 രൂപ വരെ. 2000 sqft വരുന്ന വീടിന് ഏകദേശം വേണ്ടിവരുന്നത് 3500 എണ്ണമാണ്. (Depend upon Design). ആകെ വരുന്ന തുക = 3500 x 23 = 80,500 രൂപയാണ്. ഇതിനു പകരം ഇഷ്ട്ടികയാണ് (Country burnt Bricks) ഉപയോഗിക്കുന്നുവെങ്കിൽ ചിലവ് 200,000 രൂപയോളം വരും.

13-14 വരി വെക്കുമ്പോഴെക്കും റൂഫ് ലെവലിൽ എത്തുന്നതിനാൽ പണിയെളുപ്പം ഉണ്ട്. നാട്ടിൻ പുറങ്ങളിൽ പോലും യൂണിറ്റുകൾ ഉള്ളതിനാൽ ഏതുകാലത്തും കട്ട ലഭ്യമാണ്.

കോൺക്രീറ്റ് ബ്ലോക്ക് വീടുകളിൽ ചൂട് കൂടുതൽ അനുഭവപെടുന്നു എന്നുള്ളതാണ് ഇതിന്റെ മുഖ്യ ന്യൂനത. കൂടാതെ തേപ്പും (plastering) ഇത്തരം വീടുകളിൽ ഒഴിവാക്കാനാകില്ല.
തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


വിശ്വസ്തമായ  യൂണിറ്റുകളിൽ നിന്നും ബ്ലോക്കുകൾ തിരഞ്ഞെടുക്കുക. വിദഗദ്ധനായ ഒരു മേസ്തിരിയുടെ സഹായവും തേടുക.പല യൂണിറ്റുകളിലും സിമന്റ്  കുറച്ച് പാറമണലിന്റെ അളവ് കൂട്ടി ബ്ലോക്ക് നിർമ്മിക്കാറുണ്ട്.കോൺക്രീറ്റ് ബ്ലോക്കുകൾ  നിർമ്മാണദിവസം മുതൽ 15 ദിവസംവരെ നന്നച്ചൂകൊടുക്കേണ്ടതും (Curing)അത്യാവശ്യമാണ്. ഈ കാര്യങ്ങൾ ഉറപ്പുവരുത്തുക.


 ഒരു ബ്ലോക്കിനെ ചുറ്റികകൊണ്ട് അടിചു പൊട്ടിക്കുക, കട്ട 2-3 ഭാഗങ്ങളായി പൊട്ടുന്നതിനു പകരം പൊടിഞ്ഞുപോകുന്നുങ്കെൽ അത്തരം ബ്ലോക്കുകൾ ഒഴിവാക്കുകയാണ് നല്ലത്. ടിപ്പറിൽ സൈറ്റിലെത്തുന്ന ബ്ലോക്കുകൾ അൺലോഡുച്ചെയുമ്പോൾ (Tipper unloading) പൊടിഞ്ഞു പോകുന്നുണ്ടൊയെന്നും ശ്രദ്ധിക്കുക. പോളിടെക്ക്നിക്കുകൾ-ITI കോളേജുകളുടെ ലാബുകളിൽ ബ്ലോക്ക് ടെസ്റ്റുചെയ്യാനും സൌകര്യമുണ്ട്.


Friday, July 13, 2012

സ്വപ്നഗൃഹം

സ്വന്തമായൊരു വീടു വെക്കാനൊരുങ്ങുമ്പോൾ, പലരും വീടു നിർമ്മാണവുമായ് ബന്ധപ്പെട്ട കാര്യങ്ങളെകുറിച്ച് അന്വാഷിച്ച് അറിയാറുണ്ട്. നിർമ്മാണ സാമാഗ്രഹികൾ, ഗുണദോഷങ്ങൾ,   വില, ലഭ്യത,ഈട്, പുതിയ ഡിസൈനുകൾ,പണികൂലി,വാസ്തു തുടങ്ങിയ പല കാര്യങ്ങളൂം വീടു വെക്കാൻ പോകുന്നയാൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്നാലാവുന്ന ചെറിയ അറിവുകൾ പങ്കുവെക്കാൻ ശ്രമിക്കുകയാണ് തുടർന്നുള്ള പോസ്റ്റുകളിലൂടെ. വായനക്കാർ തങ്ങളുടെ അറിവും അനുഭവങ്ങളും  അഭിപ്രായങ്ങളും കൂടി പങ്കുവെക്കുമ്പോൾ, സ്വപ്നഗൃഹം നിർമ്മിക്കാൻ പോകുന്നവർക്ക് അതൊരു സഹായമാകുമെന്ന് വിശ്വസിക്കുന്നു.