Pages

Saturday, July 14, 2012

ഭിത്തി നിർമ്മാണം 1 (കോൺക്രീറ്റ് സോളിഡ് ബ്ലോക്ക്)

ഇഷ്ട്ടികയും ചെങ്കല്ല്/വെട്ടുകല്ലൂമാണ് കാലങ്ങളായി നമ്മൾ വീടുപണിക്കായ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ അടുത്തകാലത്തായ് കോൺക്രീറ്റ് സോളിഡ് ബ്ലോക്ക് കൊണ്ടുള്ള നിർമ്മാണം വർദ്ധിച്ചിരിക്കുന്നു. ഗ്രാമങ്ങളിൽ പോലും ചെറുതും വലുതുമായ നിർമ്മാണ യൂണിറ്റുകൾ ഉയർന്നുവന്നിട്ടുണ്ട്. ചെറിയ ബഡ്ജറ്റിൽ വീട് പണിയാനാഗ്രഹിക്കുന്നവർക്ക് കോൺക്രീറ്റ് ബ്ലോക്കുകൾ തിരഞ്ഞെടുക്കാം. നിശ്ചിത അളവിൽ സിമന്റും മണലും മെറ്റലും പാറപൊടിയും ചേർത്ത് ഹൈഡ്രോളിക്ക് മെഷിയനുകളിൽ മോൾഡ് ചെയ്തെടുക്കുന്ന ബ്ലോക്കുകൾ ഭിത്തികൾക്ക് നല്ല ഉറപ്പും ബലവും നൽകുന്നു.

Specification 

Dimension  : 400 x 200 x 200 mm OR 16" x 8" x 8"
                   400 x 100 x 200 mm  OR 16" x 4" x 8"

Average Strength : 70 kg/CM2

Weight : 15 Kg/Block

Cost : 21 -24 Rs /Block

ഗുണ ദോഷങ്ങൾ

ചെറിയ ബഡ്ജറ്റിലും ചിലവു കുറവിലും വീട് പണിയെണമെന്നാഗ്രഹിക്കുന്നവർക്ക് കോൺക്രീറ്റ് ബ്ലോക്കുകൾ തിരഞ്ഞെടുക്കാം. ഒരു ബ്ലോക്കിന്റെ വില 21-24 രൂപ വരെ. 2000 sqft വരുന്ന വീടിന് ഏകദേശം വേണ്ടിവരുന്നത് 3500 എണ്ണമാണ്. (Depend upon Design). ആകെ വരുന്ന തുക = 3500 x 23 = 80,500 രൂപയാണ്. ഇതിനു പകരം ഇഷ്ട്ടികയാണ് (Country burnt Bricks) ഉപയോഗിക്കുന്നുവെങ്കിൽ ചിലവ് 200,000 രൂപയോളം വരും.

13-14 വരി വെക്കുമ്പോഴെക്കും റൂഫ് ലെവലിൽ എത്തുന്നതിനാൽ പണിയെളുപ്പം ഉണ്ട്. നാട്ടിൻ പുറങ്ങളിൽ പോലും യൂണിറ്റുകൾ ഉള്ളതിനാൽ ഏതുകാലത്തും കട്ട ലഭ്യമാണ്.

കോൺക്രീറ്റ് ബ്ലോക്ക് വീടുകളിൽ ചൂട് കൂടുതൽ അനുഭവപെടുന്നു എന്നുള്ളതാണ് ഇതിന്റെ മുഖ്യ ന്യൂനത. കൂടാതെ തേപ്പും (plastering) ഇത്തരം വീടുകളിൽ ഒഴിവാക്കാനാകില്ല.
തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


വിശ്വസ്തമായ  യൂണിറ്റുകളിൽ നിന്നും ബ്ലോക്കുകൾ തിരഞ്ഞെടുക്കുക. വിദഗദ്ധനായ ഒരു മേസ്തിരിയുടെ സഹായവും തേടുക.പല യൂണിറ്റുകളിലും സിമന്റ്  കുറച്ച് പാറമണലിന്റെ അളവ് കൂട്ടി ബ്ലോക്ക് നിർമ്മിക്കാറുണ്ട്.കോൺക്രീറ്റ് ബ്ലോക്കുകൾ  നിർമ്മാണദിവസം മുതൽ 15 ദിവസംവരെ നന്നച്ചൂകൊടുക്കേണ്ടതും (Curing)അത്യാവശ്യമാണ്. ഈ കാര്യങ്ങൾ ഉറപ്പുവരുത്തുക.


 ഒരു ബ്ലോക്കിനെ ചുറ്റികകൊണ്ട് അടിചു പൊട്ടിക്കുക, കട്ട 2-3 ഭാഗങ്ങളായി പൊട്ടുന്നതിനു പകരം പൊടിഞ്ഞുപോകുന്നുങ്കെൽ അത്തരം ബ്ലോക്കുകൾ ഒഴിവാക്കുകയാണ് നല്ലത്. ടിപ്പറിൽ സൈറ്റിലെത്തുന്ന ബ്ലോക്കുകൾ അൺലോഡുച്ചെയുമ്പോൾ (Tipper unloading) പൊടിഞ്ഞു പോകുന്നുണ്ടൊയെന്നും ശ്രദ്ധിക്കുക. പോളിടെക്ക്നിക്കുകൾ-ITI കോളേജുകളുടെ ലാബുകളിൽ ബ്ലോക്ക് ടെസ്റ്റുചെയ്യാനും സൌകര്യമുണ്ട്.


2 comments:

Unknown said...

good attempt... നേരത്തേ വേണ്ടിയിരുന്നു... വീട് മുക്കാൽ പണി തീർന്നു

Alex Antony Edakkattuvayal said...

ഞാന്‍ കോട്ടയത്തിന്റെ അതിര്‍ത്തി യോട് ചേര്‍ന്നു കിടക്കുന്ന എറണാകുളം ജില്ലക്കാരനാണ്....ഞാന്‍ ഇപ്പോള്‍ സിമെന്റ്റ്‌ കട്ട വച്ച് എന്റെ വീട് പണിത് കൊണ്ടിരിക്കുക ആണ്.....ചെങ്കല്ല് മുറ്റത്ത്‌ കിട്ടുമെന്കിലും തേപ്പിലും മറ്റും വരുന്ന അധിക ചിലവ് പേടിച്ചാണ് സിമെന്റ് കട്ടയിലീക്‌ തിരിഞ്ഞത്.....താങ്കള്‍ പറയുന്ന പോലെ 15 ദിവസം നനച്ച കട്ട ഒന്നും ഇവടെ കിട്ടില്ല....5 ദിവസം നനച്ചത് കിട്ടും....ഞാന്‍ പിന്നെ ഒരു കട്ട എടുത്തു താങ്കള്‍ പറഞ്ഞതുപോലെ പൊട്ടിച്ചു നോക്കി പൊടിഞ്ഞു പോകുന്നില്ല....പൊട്ടിക്കാനും നല്ല ബുദ്ധിമുട്ട് ആയിരുന്നു.....ഒരു ചാക്ക് സിമെന്റ്റ്‌ കൊണ്ട് 12 8 6 ന്റെ 50-60 കട്ടകള്‍ അവര്‍ ഉണ്ടാക്കുന്നു...എന്നാണ് അവര്‍ പറഞ്ഞത്‌....കുഴപ്പം ഇല്ലായിരിക്കും അല്ലെ?