Pages

Saturday, July 21, 2012

ചെങ്കല്ല്/വെട്ടുകല്ല്/ലാറ്ററൈറ്റ്


ചെങ്കല്ല് അഥവാ വെട്ടുകല്ലിനെ മലയാളിക്ക് പരിചയപെടുത്തേണ്ട ആവശ്യമില്ല, പ്രത്യേകിച്ച്   മലബാർ മേഘലയിലുള്ളവരോട്. ലാറ്ററൈറ്റ് പാറകളിൽ നിന്ന് വെട്ടിയെടുക്കുന്ന കല്ലുകളെയാണ് ചെങ്കല്ല് അഥവാ വെട്ടുകല്ല് എന്ന് വിളിക്കുന്നത്. ഉറപ്പിലും ഭംഗിയില്ലും ഒന്നിനൊന്നു മെച്ചമായ ചെങ്കല്ല് ഉപയോഗിച്ച് കാലങ്ങളായി നമ്മൾ നിർമ്മാണം നടത്തുന്നു. ചെങ്കല്ലുകൊണ്ട് നിർമ്മിച്ചിട്ടുള്ള ‘ബേക്കൽ ഫോർട്ട്’ അതിൽ എടുത്തു പറയേണ്ട ഒന്നാണ്.
ബേക്കൽ ഫോർട്ട്

Specification

Dimension  : 390 x 200 x 200 mm OR 16" x 8" x 8"                 

Average Strength : 35 kg/CM2

Weight : 29 Kg/Block

Cost : 18 -27 Rs /Block



ഗുണ ദോഷങ്ങൾ


പ്രകൃതിയോട് യോജിച്ചുനിൽക്കുന്ന വീട് നിർമ്മിക്കാനാഗ്രഹിക്കുന്നവർക്ക് ചെങ്കല്ല് തിരഞ്ഞെടുക്കാം. പുറമെയുള്ള തേപ്പ് (External Plastering) ഒഴിവാക്കി പോളിഷ് ചെയ്യുകയാണെങ്കിൽ എലിവേഷന് ഭംഗി കൂട്ടുകയും ചിലവ് ചുരുക്കുകയുമാവാം. മറ്റു നിർമ്മാണ വസ്തുകളെ അപേഷിച്ച് ചെങ്കല്ല് കൊണ്ടുണ്ടാക്കിയ വീടുകളിൽ ചൂട് കുറവനുഭവപെടാറുണ്ട്. ഇഷ്ട്ടികയുമായ് (Country burnt bricks) താരത്മ്യം ചെയ്യുമ്പോൾ ചിലവും കുറവാണു. 2000 Sqft  വീടിന് ആവശ്യമായ് വരുന്നത് 3500 കല്ലാണു (ഏകദേശം). 3500 x 21 = 73500 രൂപയാണ്. ഇഷ്ട്ടികയാണെങ്കിൽ ഇത് 200,000 രൂപയാകും. ലഭ്യതയനുസരിച്ച്  പലയിടങ്ങളിലും  ചെങ്കലിന് വിത്യസ്തമായ വിലയാണ് ഈടാകൂന്നത്. തൃശ്ശൂരും പരിസരപ്രദേശങ്ങളിലും 23-27 രൂപ കല്ലിനു വിലയുള്ളപ്പോൾ മലപുറത്തും കണ്ണൂരുമെല്ലാം 20 രൂപക്ക് താഴെയാണ് കല്ലൊന്നിനു വില.

13-14 വരി വെക്കുമ്പോഴെക്കും റൂഫ് ലെവൽ എത്തുമെങ്കിലും, ചെങ്കല്ല് പണിയുന്നതിനു പണിക്കൂലി കൂടുതലാണ്. കല്ലിന്റെ ഭാരം തന്നെ കാരണം. കല്ലൂകളുടെ അളവു വിത്യാ‍സം  മൂലം   ചെങ്കല്ല് ഭിത്തിയിൽ തേപ്പു കനം (plastering thickness) കൂടുതലായി വരാറുണ്ട്, ഇത് സിമന്റിന്റെയും മണലിന്റെയും ചിലവ് കുട്ടുന്നു. കനം കൂടിയ ഭിത്തിയിൽ ചിന്നലുകൾ (scratches) ഉണ്ടാകുന്നതും സ്വഭാവികം. ചിതൽ ശല്യമാണ് മറ്റൊരു ദൂഷ്യാമായ് ചൂണ്ടികാട്ടുന്നത്.  Pest control ചെയ്യുകയാണു ഇതിനുള്ള പ്രതിവിധി.


 ഒരു മടയിൽ ആദ്യം വെട്ടുന്ന കല്ലുകൾ ഒഴിവാക്കണമെന്നും ഈ രംഗത്ത് പരിചയമുള്ളവർ പറയുന്നു.  നല്ല കല്ലുകൾ തിരഞ്ഞെടുക്കാൻ വിദഗദ്ധനായൊരു മേസ്തിരിയുടെ സഹായം തേടുക.


ചിത്രങ്ങൾക്ക് ഗുഗിളിനോട് കടപ്പാട്      



10 comments:

ajith said...

നന്ദി,
വീട് വയ്ക്കാന്‍ പ്ലാന്‍ ഉണ്ട്. ചെങ്കല്ല് ആണ് മനസ്സില്‍. വിലക്കുറവിനെക്കാള്‍ പ്രധാനമായും ചിന്തിക്കുന്നത് ചൂടു കുറവുണ്ടാകുമല്ലോ എന്ന കാര്യമാണ്. പെസ്റ്റ് കണ്ട്രോള്‍ ഏത് സ്റ്റേജിലാണ് ചെയ്യേണ്ടത്? ഭിത്തി കെട്ടുമ്പോള്‍ തന്നെയാണോ അതിനുമുമ്പാണോ അതോ കെട്ടി പ്ലാസ്റ്ററിംഗ് കഴിഞ്ഞാണോ ചെയ്യേണ്ടത്?

Unknown said...

അജിത്ത്,
തറ പണിയുന്ന സ്റ്റേജിൽ തന്നെയാണ് ടെർമൈറ്റ് കൺ‌ട്രോളിങ്ങൂം (Termite control)ചെയ്യേണ്ടത്. തറക്കുമേലെ വാർക്കൂന്ന ‘ബെൽറ്റിലാണ്’കെമിക്കൽ ചേർക്കുന്നത്. ഇതാണത്ര ഏറ്റവും ഫലപ്രദം.

ഫ്ലോറിങ്ങിൽ കോൺക്രീറ്റ് ചെയ്യുന്നതിനു മുൻപ് കെമിക്കൽ സ്പ്രേ ചെയ്യുന്ന മറ്റൊരു രീതിയുമുണ്ട്.

ഭിത്തിയിൽ ഹോളുണ്ടാക്കി കെമിക്കൽ അപ്ലൈ ചെയ്യുന്ന മറ്റു മെത്തേഡുകളും നിലവിലുണ്ട്.

കേരളത്തിലെ മിക്ക പട്ടണങ്ങളിലും ടെർമൈറ്റ് കൺ‌ട്രോൾ ചെയ്തു കൊടുക്കുന്ന ഏജൻസികളുടെ പ്രവർത്തനം ലഭ്യമാണ്. ഉപയോഗിക്കുന്നത് വലിയ വിഷം ആയതിനാൽ ജോലി സുരക്ഷിതമായി ചെയ്യാൻ ഇവരെ ഏൽ‌പ്പിക്കുന്നതായിരിക്കും നന്ന്.

idam said...

ബ്ലോഗ്‌ നന്നായിട്ടുണ്ട്.നല്ല വിവരണം.കോണ്‍ക്രീറ്റ് ബ്ലോക്ക്‌,ഹോളോബ്രിക്ക്സ് എന്നിവ നിര്‍മിക്കാനുള്ള സാങ്കേതിതവിദ്യയും ചിലവും ഉള്‍കൊള്ളിച്ചു ഒരു പോസ്റ്റ്‌ ഇടാമോ?

HAI... said...

ഞാന്‍ ഒരു വീട് പണിത്‌ കൊണ്ടിരിക്കുകയാണ് ...തറ തീര്‍ന്നു......ഞങ്ങടെ നാട്ടില്‍ ചെങ്കല്ല് ധാരാളം ഉണ്ട്.....എന്നാലും അത് സൈറ്റില്‍ എത്തുമ്പോള്‍ 17-18 രൂപ ആകും.....സിമെന്റ്റ്‌ ഇഷ്ട്ടിക ആണെങ്കില്‍ 22-23 രൂപ വരും....പക്ഷെ ആളുകള്‍ പറയുന്നു ഈ ലാഭം പരുക്കനിലും തേപ്പിലും വന്‍ നഷ്ട്ടം ഉണ്ടാക്കും എന്ന്...കൂടാതെ ഇവിടെ ഉള്ള ആളുകളുടെ വിശ്വാസം ചെങ്കല്ലിന്റെ ഉറപ്പ്‌ ഒരിക്കലും സിമെന്റ്റ്‌ ഇഷ്ടികക്ക് ഇല്ലെന്നും.....

Sunil said...

കല്ല് മെഷീൻ വഴി വെട്ടുന്നവരുടെ നമ്പർ കിട്ടുമോ

Unknown said...

ആലപ്പുഴയിൽ നല്ല വെട്ടുകല്ല് എത്തിച്ചുതരാൻ പറ്റുന്ന ഏജൻസി യെകുറിച്ചു അറിയാമോ

Unknown said...

മഞ്ചേരി അടുത്തുള്ള ഏജൻസി യുടെ കമ്പനികോൺടാക്ട് നമ്പർ തരുമോ

Unknown said...

പത്തനംതിട്ടയിലേക് വെട്ടുകല്ല് എത്തുമ്പോൾ എത്ര രൂപയാകും..
ഏജൻസികാർ ആരേലുമുണ്ടോ ഉണ്ടെങ്കിൽ പറഞ്ഞു തരാമോ? വെട്ടുകല്ല് ഉപയോഗിച്ച് പണിയാനാണ് ആഗ്രഹം . അധികം വിലയാകുമോ?

Unknown said...

മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു

Unknown said...

ചെങ്കല്ല് പോളിഷ് ചെയ്യുന്ന ചെലവ് കുറഞ്ഞ രീതി parayumo